Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tarring Work

Kollam

ഐ​വ​ര്‍​കാ​ല അം​ബു​വി​ള-​ഏ​ഴാം​മൈ​ല്‍ റോ​ഡി​ല്‍ ടാ​റിം​ഗ് തു​ട​ങ്ങി

ശാ​സ്താം​കോ​ട്ട: ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടു​ന്ന​തി​ന് കു​ഴി​യെ​ടു​ത്ത​തു​മൂ​ലം ത​ക​ര്‍​ന്നു​കി​ട​ന്ന, കു​ന്ന​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അം​ബു​വി​ള-​ഏ​ഴാം​മൈ​ല്‍ റോ​ഡി​ല്‍ ടാ​ര്‍ ചെ​യ്യു​ന്ന ജോ​ലി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത​യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ ബു​ധ​നാ​ഴ്ച​ത​ന്നെ ന​വീ​ക​ര​ണം തു​ട​ങ്ങി.

ബു​ധ​നാ​ഴ്ച അം​ബു​വി​ള​മു​ത​ല്‍ ക​ളീ​ക്ക​ലേ​ഴ​ത്ത്മു​ക്കു​വ​രെ​യു​ള്ള 500 മീ​റ്റ​ര്‍ ഭാ​ഗ​മാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്ക​കം ടാ​ര്‍ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കി​യ ഉ​റ​പ്പ് ഇ​തോ​ടെ പാ​ലി​ക്ക​പ്പെ​ട്ടു. ന​ബാ​ര്‍​ഡി​ന്റെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ന​ടത്തു​ന്ന​ത്.

ഐ​വ​ര്‍​കാ​ല അം​ബു​വി​ള​യി​ലെ നി​ര്‍​ദി​ഷ്ട കു​ന്ന​ത്തൂ​ര്‍-​ക​രു​നാ​ഗ​പ്പ​ള്ളി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ല്‍​നി​ന്ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ര​ണ്ടു​വ​ര്‍​ഷം​മു​ന്‍​പ് പാ​ത ആ​ഴ​ത്തി​ല്‍ കു​ഴി​ച്ച് പൈ​പ്പി​ട്ട​ശേ​ഷം ടാ​ര്‍ ചെ​യ്തി​രു​ന്നി​ല്ല. അ​തോ​ടെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ് അ​ഞ്ച് വാ​ര്‍​ഡു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നീ​ക്കം​ തു​ട​ങ്ങി​യ​ത്.

 

Latest News

Corehub Up